MSMC Health Caravan “Free Health Camp”

മൗണ്ട് സിനായി മെഡിക്കൽ സെന്ററിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്*

മെയ് 6 മുതൽ 13 വരെ മൗണ്ട് സിനായി മെഡിക്കൽ സെന്ററിന്റെ നേതൃത്വത്തിൽ പന്തളം തെക്കേക്കര പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.

മെയ് ആറാം തീയതി രാവിലെ 9 മണിക്ക് പഞ്ചായത്ത് ഓഫീസിൽ നിന്നും പന്തളം തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ഫ്ലാഗ് ഓഫ് ചെയ്യ്ത് കാരവാൻ ഹെൽത്ത് ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു പന്തളം തെക്കേക്കര ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ.രേഞ്ചു പി.ആർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.അനു ചന്ദ്രശേഖർ (മാനേജിങ് ഡയറക്ടർ മൗണ്ട് സിനായി മെഡിക്കൽ സെന്റർ & ഹോസ്ടെക് ഗ്രൂപ്പ്) ചടങ്ങിൽ സ്വാഗതം അറിയിച്ചു പന്തളം തെക്കേക്കര പഞ്ചായത്ത് അംഗവും ആരോഗ്യം വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാനുമായ എൻ കെ ശ്രീകുമാർ അവറുകൾ അധ്യക്ഷത വഹിച്ചു പഞ്ചായത്ത് പ്രസിഡന്റ്ശ്രീ.രാജേന്ദ്ര പ്രസാദ് ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു
പഞ്ചായത്ത് അംഗങ്ങളായ വി.പി വിദ്യാധര പണിക്കർ (മെമ്പർ & ചെയർമാൻ സ്റ്റാന്റിംഗ് കമ്മിറ്റി)
റാഹേൽ യോഹന്നാൻ (വൈസ് പ്രസിഡന്റ്) എന്നിവർ ആശംസ അറിയിച്ചു, ശ്രീ മോബിൻ സി മാത്യു (Ass. ഓപ്പറേഷൻ മാനേജർ) നന്ദി അറിയിച്ചു

“ഏയ് ഓട്ടോ” HEALTH CARD FOR AUTO DRIVERS

ഏയ് ഓട്ടോ ഹെൽത് കാർഡ് ഓട്ടോ ഡ്രൈവർമാർക്കും അവരുടെ കുടുബാങ്കങ്ങൾക്കും ചികിത്സാ ചെലവിൽ ഇളവ് ലഭിക്കുന്നതിനുവെണ്ടിയുള്ള കാർഡ് വിതരണം ചെയ്തു..